banner

അഷ്ടമുടിയിൽ ഉത്സവത്തിനെത്തിയ യുവാവ് തോട്ടിൽ വീണു

അഞ്ചാലുംമൂട് : ശ്രീവീരഭദ്രസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ഉരുൾ നേർച്ചയുടെ ഭാഗമായുള്ള ഉത്സവം കാണാനെത്തിയ യുവാവ് തോട്ടിൽ വീണു. കാഞ്ഞാവെളി ഭാഗത്ത് നിന്നെത്തിയ ബൈക്കാണ് മണലിക്കട ഭാഗത്ത് നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണത്.

രണ്ടാം ഉത്സവദിവസമായ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ആഡംബര ബൈക്കിലെത്തിയതായിരുന്നു യുവാവ്. റോഡിലെ ചരലിൽ ടയർ കയറി നിയന്ത്രണം വിട്ടതോടെ സമീപത്തെ കലുങ്ക് വഴി തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഉത്സവത്തിനെത്തിയവരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപവാസിയായ ഷെമീർ ഉൾപ്പെടുന്ന സംഘം ഇരുചക്രവാഹനം തോട്ടിൽ നിന്നുയർത്തി കരയിൽ വെച്ചു. യുവാവിൻ്റെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

0 Comments