banner

കടയിലെത്തിയ യുവതിയെ കൈയേറ്റം ചെയ്തു; പൊലീസുകാരനെതിരെ കേസ്

തിരുവനന്തപുരം : കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ കൈയേറ്റം ചെയ്തതിന് പൊലീസുകാരനെതിരെ കേസെടുത്തു. കന്റോമെന്റ് സ്റ്റേഷനിലെ ഡ്രൈവർ സുരേഷിനെതിരെയാണ് കേസ്. കാട്ടാക്കട പൊലീസാണ് കേസെടുത്തത്.

തിരുവനന്തപുരത്ത് കാട്ടാക്കടയിൽ ആണ് സംഭവം. ഒരു കടയിൽ സാധനം വാങ്ങാനെത്തിയപ്പോൾ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.

പ്രതിയായ പൊലീസുകാരൻ മദ്യലഹരിയിലായിരുന്നെന്നും പരാതിയിൽ പറയുന്നു.

إرسال تعليق

0 تعليقات