banner

ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും എഎ അസീസ്

ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറിയായി മുതിർന്ന നേതാവ് എ എ അസീസിനെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് സമാപിച്ച പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി സ്ഥാനം വീണ്ടും എ എ അസീസിലേക്ക് എത്തിയത്. 

2012-ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ വി.പി. രാമകൃഷ്ണപിള്ളയെ മാറ്റി പാർട്ടി സെക്രട്ടറിയായി അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന നേതാവ് ഷിബു ബേബി ജോണാണ് അദ്ദേഹത്തെ കന്ന് നോമിനേറ്റ് ചെയ്തത്. 

79 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. 1960-ൽ പാർട്ടി അംഗമായ അസീസ് നിലവിൽ പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2001ലും 2006ലും 2011ലും ഇരവിപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും 2016ൽ ആർഎസ്‌പി പരാജയപ്പെട്ടു.

Post a Comment

0 Comments