banner

ആൻതെ സ്‌കോളർഷിപ്പുമായി ആകാശ് ബൈജൂസ്

കൊല്ലം : പെൺകുട്ടികൾക്ക് മുൻഗണന നൽകുന്ന സൗജന്യ പരിശീലനവും സ്‌കോളർഷിപ്പുകളുമായി ആകാശ് ബൈജൂസ്. ദരിദ്ര കുടുംബങ്ങളിലെ 7 മുതൽ 12 ക്ലാസിൽ പഠിക്കുന്ന 2000 വിദ്യാർഥികൾക്ക് സൗജന്യ നീറ്റ്, ജെ.ഇ.ഇ പരിശീലനവും സ്‌കോളർഷിപ്പുകളും നൽകും. പദ്ധതി പൊതുവാണെങ്കിലും പെൺകുട്ടികൾക്കായിരിക്കും മുൻഗണന. സ്‌കോളർഷിപ്പിനായുള്ള നാഷണൽ ടാലന്റ് ഹണ്ട് നവംബർ 5 മുതൽ 13 വരെ രാജ്യത്തുടനീളം ഓൺലൈനിലും ഓഫ് ലൈനിലും നടക്കും.
രാജ്യത്തുടനീളമുള്ള ആകാശ് ബൈജൂസിന്റെ എല്ലാ കേന്ദ്രങ്ങളിലും വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ഒരു മണിക്കൂർ പരീക്ഷക്കായി തെരഞ്ഞെടുക്കാം. 90 മാർക്കിനാണ് പരീക്ഷ. ഇതിൽ 35 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുന്നു. 8,9 ക്ലാസ് വിദ്യാർഥികൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, മെന്റൽ എബിലിറ്റി എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ.
മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മെന്റൽ എബിലിറ്റി എന്നിവയും, അതേ ക്ലാസിലെ എൻജിനീയറിങ് ഉദ്യോഗാർഥികൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, മെന്റൽ എബിലിറ്റി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നീറ്റ് ലക്ഷ്യമിടുന്ന 11,12 ക്ലാസ് വിദ്യാർഥികൾക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയിൽ നിന്നും എൻജിനീറിങിന് ആഗ്രഹിക്കുന്നവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകും.
വാർത്താ സമ്മേളനത്തിൽ ആകാശ് ബൈജൂസ് പി.ആർ ആൻഡ് കമ്യൂണിക്കേഷൻ മേധാവി വരുൺ സോണി, റീജിയനൽ മേധാവി ആശിഷ് കുമാർ ജാ, ഏരിയാ ബിസിനസ് മേധാവി എസ്. വേണുഗോപാലൻ, ബ്രാഞ്ച് മേധാവി സ്വരൂപ് ദാസ്, അസി. മാനേജർ ബിബിൻ കെ. ബാബു പങ്കെടുത്തു.

إرسال تعليق

0 تعليقات