banner

അതിജീവനം, കരിക്കോട് ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ് സ്കൂളിലെ കലോത്സവം ആരംഭിച്ചു


കരിക്കോട് ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ് ലെ സ്കൂൾ കലോത്സവം കിളികൊല്ലൂർ എസ്.എച്ച്.ഓ വിനോദ് .കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു മോൾ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ വീണ.ജെ.എസ് മുഖ്യ പ്രഭാഷണം നടത്തി. 

കലാപ്രതിഭകൾക്ക് വരുന്ന 2 ദിവസം എല്ലാ വിധ ആശംസകളും അറിയിച്ചു. കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ വനിത സബ് ഇൻസ്പെക്ടർ സ്വാതി.വി ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി. കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ പി.ആർ.ഓ സബ് ഇൻസ്പെക്ടർ ജയൻ സക്കറിയ ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ രൂപപ്പെടുത്തി എടുക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി ക്ലാസ് നയിച്ചു.

ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് ബാബുരാജ് ആശംസ അറിയിച്ചു. അദ്ധ്യാപിക എൽ. ശ്രീകുമാരി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. 2 ദിവസമായി നടക്കുന്ന സ്കൂൾ കലോത്സവത്തിൽ 100ൽ അധികം കലാകാരൻമ്മാരും കലാകാരികളും പങ്കെടുക്കും.

Post a Comment

0 Comments