banner

കൊല്ലത്ത് തെരുവുനായ കുറുകേ ചാടി അപകടം; വീട്ടമ്മയ്ക്ക് പരുക്ക്

കൊല്ലം : തെരുവുനായ കുറുകേ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് പരുക്ക്. ചാത്തന്നൂർ ഏറം കുരിശുവിളയിൽ അമ്പിളിക്കാണ് തെരുവുനായ കുറുകേ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ സാരമായ പരിക്കേറ്റത്. ചാത്തന്നൂർ മീനാട് വളവിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം നടന്നത്.

തുടയെല്ലുപൊട്ടിയ അമ്പിളിയെ നെടുങ്ങോലം താലൂക്ക്‌ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മകനെ പ്ലസ് വൺ പരീക്ഷയ്ക്ക് സ്കൂളിലെത്തിക്കാൻ പോകുകയായിരുന്നു ഇവർ. റോഡുപൊളിഞ്ഞ് കുഴികളുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. 

ഈ ഭാഗത്ത് നായശല്യവും രൂക്ഷമാണ്. ചാത്തന്നൂരിൽനിന്നു വരികയായിരുന്ന പരവൂർ അഗ്നിരക്ഷസേനയാണ് അമ്പിളിയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് മകനെ സ്കൂളിലെത്തിക്കുകയും ചെയ്തു.

Post a Comment

0 Comments