banner

കൊല്ലത്ത് ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയിൽ

കൊല്ലം : ചവറയിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയോട്‌ ലൈംഗിക അതിക്രമത്തിന്‌
ശ്രമിച്ച മധ്യവയസ്ക്കനെ പോലീസ് പിടികൂടി. പന്മന സ്വദേശി ഉണ്ണി (52)നെയാണ് പോക്സോ പ്രകാരം ചവറ
പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 13 ന് രാത്രി എട്ടര മണിയോടെ ആണുവേലില്‍ അമ്പലത്തില്‍ നിന്നും മടങ്ങി വരുന്ന വഴിക്ക്‌ അളൊഴിഞ്ഞ സ്ഥലത്ത്‌ വച്ച്‌ പ്രതി കുട്ടിയെ തടഞ്ഞ്‌ നിര്‍ത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച്‌ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. 

കുട്ടിയുടെ പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍
പോക്സോ നടപടിക്രമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്ത ചവറ പോലീസ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ചവറ പോലീസ്‌ ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍ യു.പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

إرسال تعليق

0 تعليقات