banner

ടെലികോം മേഖലയിലേക്കും അദാനി; സേവനത്തിനുള്ള ലൈസൻസ് നേടി!

ഡൽഹി : രാജ്യത്തെ ടെലികോം മേഖലയിലും പിടിച്ചെടുക്കാൻ അദാനി. അദാനി എന്റർപ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വർക്ക്സ് ലിമിറ്റഡിന് രാജ്യമൊട്ടാകെ ടെലികോം സേവനം നൽകാനുള്ള ഏകീകൃത ലൈസൻസ് ലഭിച്ചു. 

അടുത്തയിടെ നടന്ന 5ജി ലേലത്തിൽ സ്പെക്ട്രം വാങ്ങിയശേഷമാണ് പുതിയ നീക്കം. 212 കോടി രൂപ മുടക്കി 20 വർഷത്തേയ്ക്ക് 5ജി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് അദാനി സ്വന്തമാക്കിയത്. ടെലികോം സേവനം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്വകാര്യ നെറ്റ് വർക്ക് സ്ഥാപിക്കുന്നതിനാണ് 5ജി സ്പെക്ട്രം വാങ്ങിയതെന്നുമായിരുന്നു അന്ന് കമ്പനി പറഞ്ഞിരുന്നത്. 

രാജ്യത്തൊട്ടാകെ ടെലികോം സേവനം നൽകാൻ ലൈസൻസ് നേടിയതോടെ രാജ്യത്തെ ടെലികോം മേഖലയും പിടിച്ചെടുക്കാനാണ് അദാനിയുടെ നീക്കമെന്ന് വ്യക്തമായി. ലൈസൻസ് സ്വന്തമാക്കിയത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Post a Comment

0 Comments