banner

ട്വന്റി ട്വന്റിയ്‌ക്ക്‌ ശേഷം അൻപതിലേറെ താരങ്ങൾ; വരാലിന്റെ ട്രെയിലർ പുറത്ത്

അനൂപ് മേനോൻ കേന്ദ്രകഥാപാത്രമായ എത്തുന്ന പുതിയ ചിത്രം വരാലിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ ആളുകളെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പും ഒക്കെയാണ് ചിത്രത്തിൻറെ ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ എന്നിവർ ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങൾ അവരുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്. ചിത്രം ഒക്ടോബർ 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വരാൽ.

അനവധി പ്രത്യേകതകളോടെയാണ് കണ്ണൻ സംവിധാനം ചെയ്യുന്ന വരാൽ എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമായിരിക്കും 'വരാൽ'. ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സ് നിർമ്മിക്കുന്ന ചിത്രമാണ് വരാൽ. ട്രിവാൻഡ്രം ലോഡ്ജിനു ശേഷം അനൂപ് മേനോൻ ഒരു ടൈം ആഡ്സ് ചിത്രത്തിന് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്.

"റേസ് , റിലീജിയൻ, റീട്രിബ്യൂഷൻ " എന്ന ഹാഷ് ടാഗോട് കൂടിയാണ് ചിത്രം എത്തുന്നത്. ചിത്രം സംസാരിക്കുന്നത് സമകാലീന രാഷ്ട്രീയത്തിന്റെ നിഗൂഡതകളാണ്. പൊളിറ്റിക്കൽ സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണിത്. "വർഗം, മതം, ശിക്ഷ" - കുറച്ചധികം രാഷ്ട്രിയവും അതിനപ്പുറം ത്രില്ലും അതാണ് “വരാൽ” എന്ന് അണിയറ പ്രവർത്തകരും പറയുന്നു. ഇതൊരു വേറിട്ട രാഷ്ട്രീയ സിനിമയായിരിക്കുമെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.

Post a Comment

0 Comments