banner

അഞ്ചാലുംമൂട് ബിവറേജസിന് മുന്നിലെ കത്തിക്കുത്ത്; പ്രതി അറസ്സിൽ

അഞ്ചാലുംമൂട് : ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. 

ksfe prakkulam

തൃക്കരുവ ഇഞ്ചവിള അമ്പുതാഴതിൽ വീട്ടിൽ താമസിക്കുന്ന മധുസൂദനൻ(54) ആണ് പോലീസ് പിടിയിൽ ആയത്. തൃക്കരുവ വടക്കേക്കര സ്വദേശിയായ ഷെമീറിനാണ് കുത്തേറ്റത്.

വെള്ളിയാഴ്ച ഉച്ചയോടെ ഷെമീറിന്റെ സുഹൃത്തായ അനിൽകുമാറിനെ പ്രതി അഞ്ചാലുംമൂട് ബിവറേജസ് ഔട്ട്ലെറ്റിന് സമീപം വച്ച് മർദ്ദിക്കുന്നത് കണ്ട് ഷെമീർ തടസ്സം പിടിക്കാൻ ചെന്നിരുന്നു. ഇതിലുളള വിരോധത്തിൽ പ്രതി ചീത്ത വിളിച്ചുകൊണ്ട് ഷെമീറിനെ കൈകൊണ്ട് മുഖത്ത് ഇടിച്ചും ചവിട്ടിയും ആക്രമിക്കുകയായിരുന്നു. ചവിട്ട് കൊണ്ട് താഴെ വീണ ഇയാളെ പ്രതി കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് നെഞ്ചിൽ ആഴത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

മാരകമായി പരിക്കേറ്റ യുവാവിനെ അഞ്ചാലുംമൂട് പോലീസെത്തിയാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ദേവരാജന്റെ നേതൃത്വത്തിൽ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments