തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ ആംബുലൻസ് ബൈക്കിൽ ഇടിച്ച് പരിക്കേറ്റ നാലു വയസ്സുകാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ അലംകൃതയുള്ളത്.
ഇന്നലെ ഉണ്ടായ അപകടത്തിൽ അലംകൃതയുടെ അച്ഛൻ ഷിബു മരിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ ആംബുലന്‍സ് ഓടിച്ച മെയില്‍ നേഴ്സിന്‍റെയും, ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
ഇന്നലെ രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. രോഗിയെ ഇടുക്കിയിൽ ഇറക്കി മടങ്ങിവരുകയായിരുന്ന ആംബുലൻസാണ് അമിതവേഗത്തിൽ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്. സമീപത്തെ ലാബിലേക്ക് കയറാനായി റോഡരികരിൽ ബൈക്ക് നിർത്തിയതിനിടെയാണ് ഷിബുവും മകൾ അലംകൃതയും അപകടത്തിൽപ്പെട്ടത്.
0 Comments