Latest Posts

കൊല്ലത്ത് സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; അഭിഭാഷകന് വെടിയേറ്റു


കൊല്ലം :
കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് അഭിഭാഷകനായ മുകേഷിന് എയര്‍ഗണ്ണില്‍നിന്നും വെടിയേറ്റത്. 

വെടിയുതിര്‍ത്ത സുഹൃത്ത് പ്രൈം അലക്‌സിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മുകേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്.


എം.ഡി.എം.എ.യുമായി 19കാരനുൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

തൃശ്ശൂർ : എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. എടവിലങ്ങ് സ്വദേശി ജോയൽ(19) മേത്തല സ്വദേശി സാലിഹ്(28) എന്നിവരെയാണ് കയ്പമംഗലം പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 5.5 ഗ്രാം എം.ഡി.എം.എ.യും ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ.യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. ഇവരുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

ദിവസങ്ങൾക്ക് മുമ്പും എം.ഡി.എം.എ. ലഹരിമരുന്നുമായി കയ്പമംഗലത്ത് യുവാക്കൾ പിടിയിലായിരുന്നു. ഇവരിൽനിന്ന് ലഹരിമരുന്ന് വാങ്ങിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള 250-ഓളം പേരുടെ ലിസ്റ്റും അധികൃതർ കണ്ടെടുത്തു. ലഹരിമരുന്ന് വാങ്ങിയ ശേഷം പണം നൽകാൻ ബാക്കിയുള്ളവരുടെ പേരുവിവരങ്ങളാണ് പ്രതികൾ തങ്ങളുടെ 'പറ്റുപുസ്തക'ത്തിൽ സൂക്ഷിച്ചിരുന്നത്. ഈ ലിസ്റ്റ് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.

0 Comments

Headline