banner

അഞ്ചാലുംമൂട് ബിവറേജസിന് മുന്നിൽ വാക്കേറ്റം; യുവാവിന് കുത്തേറ്റു

(Image for representation only)

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ബിവറേജസിന് മുന്നിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. അഷ്ടമുടി സ്വദേശി ഷെമീറിനാണ് ബിവറേജസിന് മുന്നിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് കുത്തേറ്റത്. ഇയാളെ പൊലീസ് വാഹനത്തിൽ കൊല്ലം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. അഞ്ചാലുംമൂട് ബിവറേജസിന് സമീപം കേട്ട വലിയ ബഹളത്തെ തുടർന്നാണ് നാട്ടുകാർ സംഭവം അറിയുന്നത്. വാക്ക് തർക്കത്തെ തുടർന്ന് ഷെമീറിന് കുത്തേല്ക്കുകയായിരുന്നെന്നാണ് അനുമാനം. സംഭവത്തിന് പിന്നാലെ അവിടെ എത്തിയ അഞ്ചാലുംമൂട് പോലീസ് സംഘം സാരമായി പരിക്കേറ്റ ഷെമീറിനെ  പൊലീസ് വാഹനത്തിൽ ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് കൊല്ലം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. പ്രതിയെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ഉടൻ.

Post a Comment

0 Comments