ഹൈദരാബാദിൽ മനുഷ്യാവകാശ പ്രവർത്തകനായ ബാലഗോപാലിന്‍റെ പതിമൂന്നാമത് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. രാജ്യവും അതിന്‍റെ സ്ഥാപനങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയുമായി കൂട്ടിയിണക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് പാർട്ടിയും കോടതിയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
ഇന്ത്യയിൽ ഏകാധിപത്യം കൊണ്ടുവരാനാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്. ദേശീയ പാർട്ടിയായ കോൺഗ്രസ് മുക്തമായ ഭാരതമാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും അരുന്ധതി റോയ് പറഞ്ഞു.
0 Comments