banner

അഷ്ടമുടി സ്കൂൾ ഹെഡ്മാസ്റ്റർക്ക് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം

അഞ്ചാലുംമൂട് : അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർക്ക് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം ലഭിച്ചു. അഷ്ടമുടി സ്വദേശിയും സ്കൂൾ ഹെഡ്മാസ്റ്ററുമായ അബ്ദുൽ ഷുക്കൂറിനാണ് എറണാകുളം ജില്ലയിലെ മുടിക്കൽ ഹയർ സെക്കൻ്ററി സ്കൂളിലേക്ക് പ്രിൻസിപ്പലായി സ്ഥാനക്കയറ്റത്തോട് കൂടിയുള്ള സ്ഥലം മാറ്റം ലഭിച്ചത്.

അഷ്ടമുടി സ്കൂളിലെ കുട്ടികളെ മികച്ച വിദ്യാഭ്യാസത്തിലൂടെയും കലാ-കായിക രംഗത്തുമായി ഏറെ മുന്നിൽ എത്തിക്കാൻ നിരവധിയായ പ്രവർത്തനങ്ങൾ കൊണ്ട് സ്കൂളിലെ പൂർവ്വ വിദ്യാർഥികൂടിയായ അബ്ദുൽ ഷൂക്കൂറിന് കഴിഞ്ഞു എന്നുള്ളത് നാട്ടുകാർക്ക് കൂടി അഭിമാനിക്കാനാകുന്ന വസ്തുതയാണ്.

കൊവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകുന്നതിനായി ഫോൺ ചലഞ്ച് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയത് അബ്ദുൽ ഷൂക്കൂറിൻ്റെ നേതൃത്വത്തിലായിരുന്നു. മുൻ വർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ഏറെ പ്രശംസിയാർജ്ജിച്ചിരുന്നു.

Post a Comment

0 Comments