banner

സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി : കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നാല് മാസത്തേക്ക് മെഡിക്കൽ കോളേജ് പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.അരുൺ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.

ഓഗസ്റ്റ് 31നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഗാർഡുമാരായ ദിനേശന്‍, കെ.എ. ശ്രീലേഷ്, രവീന്ദ്രപണിക്കര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റത്. സൂപ്രണ്ടിനെ കാണാൻ ശ്രമിച്ച ദമ്പതികളെ അകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്നായിരുന്നു സംഭവം.

Post a Comment

0 Comments