banner

കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി; യുവാവിനെ കടലിൽ മുക്കിക്കൊന്നു

കോഴിക്കോട് : കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കടലിൽ മുക്കികൊന്നു. അസം സ്വദേശി ദുലു രാജവംശിയാണ് കൊല്ലപ്പെട്ടത്. അസം സ്വദേശികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനൊടുവിലാണ് കൊലപാതകമെന്നാണ് വിവരം. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ ശേഷം കടലിൽ മുക്കി കൊല്ലുകയായിരുന്നു. പ്രതികളായ മനോരഞ്ജൻ , ലക്ഷി എന്നിവരെ പൊലീസ്  അറസ്റ്റ് ചെയ്തു.

Post a Comment

0 Comments