banner

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു, ബിജെപി നേതാവ് സന്ദീപ് വാചസ്പതി ആശുപത്രിയിൽ

തിരുവനന്തപുരം : വാഹനാപകടത്തില്‍ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്ക് പരിക്കേറ്റു. 

ksfe prakkulam

പാറോട്ടുകോണം സ്‌നേഹ ജംഗ്ഷനില്‍ വെച്ചാണ് സന്ദീപ് വാചസ്പതി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പാറോട്ടുകോണം സ്‌നേഹ ജംഗ്ഷനില്‍ വെച്ച് ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടര്‍ കുഴിയില്‍പ്പെട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സന്ദീപ് വാചസ്പതിയുടെ തലയ്ക്കാണ് പരിക്കേറ്റത്.

അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം നിരീക്ഷണത്തിലാണ്. മറ്റ് പ്രശ്ങ്ങളില്ലെന്നും സന്ദീപ് പൂര്‍ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments