banner

കിഴക്കേ കല്ലടയിലെ ചാരായ വിൽപ്പന: സഹോദരന്മാർ പിടിയിൽ

കൊല്ലം : കിഴക്കേ കല്ലടയിൽ ചാരായ വിൽപ്പന നടത്തിവന്ന സംഭവത്തിൽ രണ്ട് പേർ പോലീസ് പിടിയിലായി. കിഴക്കേ കല്ലട കൊടുവിള ശിങ്കാരപ്പള്ളിയിൽ ആറ്റുപുറത്ത് വടക്കതിൽ വീട്ടിൽ ബൈജു, സഹോദരൻ മൺട്രോത്തുരുത്ത് വില്ലിമംഗലം അനന്ദു ഭവനിൽ അനിൽകുമാർ എന്നിവരാണ് കിഴക്കേക്കല്ലട പോലീസിൻ്റെ പിടിയിലായത്

ഇവർ ഏറെനാളുകളായി പ്രദേശത്ത് ചാരായ വില്പന നടത്തിവരുകയായിരുന്നു. തുടർന്ന് കിഴക്കേ കല്ലട എസ്. എച്ച്. ഒ സുധീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രതികൾ നിരവധി അപ്കാരി കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments