എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ നയം. നാട്ടില്‍ തന്നെ വികസനമൊരുക്ക് നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . നാട്ടിലും അവസരങ്ങള്‍ ഒരുക്കും. വിദ്യാഭ്യാസമേഖലയെ കൂടുതല്‍ ശാക്തീകരിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ലണ്ടന്‍ സെന്റ് ജയിംസ് കോർട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.ലോക കേരള സഭ ലോകത്തിന് തന്നെ മാതൃകയാണെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജും, പ്രവാസിമലയാളികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ് മേഖലാ സമ്മേളനങ്ങളെന്ന് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രിവി ശിവൻ കുട്ടിയും പറഞ്ഞു.
യൂറോപ്പ് -യു.കെ.മേഖലയില്‍ നിന്നുളള ലോക കേരള സഭ പ്രതിനിധികള്‍, മറ്റ് മലയാളി പ്രതിനിധികള്‍ ഉള്‍പ്പെടെയുളളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.വ്യത്യസ്ത മേഖലകളിലുള്ള പ്രവാസികളുടെ പ്രത്യേക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്.
പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്ങ്ങള്‍കൂടി കേള്‍ക്കുക എന്നതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ് ലണ്ടനില്‍ നടന്നത്. ആദ്യ മേഖലാ സമ്മേളനം 2019 ല്‍ യുഎഇ -ല്‍ നടന്നിരുന്നു.
0 Comments