കുറച്ച് നേരം സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയത്. ഉമ്മന്‍ചാണ്ടിയെ ഷാളണിയിച്ചാണ് ആശംസ അറിയിച്ചത്.
തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലെത്തിയാണ് പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്. കൊച്ചിയില്‍ മറ്റ് പ്രത്യേക ചടങ്ങുകളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു. കൂടാതെ നേരിട്ടെത്തി ആശംസയറിയിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള നിരവധിപേര്‍ രാവിലെ മുതല്‍ തന്നെ ഉമ്മന്‍ചാണ്ടിയെ കാണാന്‍ ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. നടന്‍ മമ്മൂട്ടി, നിര്‍മാതാക്കളായ ആന്റോ ജോസഫ് ജോര്‍ജ് എന്നിവര്‍ രാവിലെ ഗസ്റ്റ് ഹൗസിലെത്തി ആശംസയറിയിച്ചു. പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
0 Comments