banner

രണ്ടു ദിവസത്തെ കാണാതാകൽ; സിഐ കെഎ എലിസബത്തിനെ സ്ഥലം മാറ്റി

പനമരം സിഐ കെഎ എലിസബത്തിനെ സ്ഥലം മാറ്റി.വയനാട്ടിൽ നിന്ന് കാണാതായ വനിത സിഐയെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയതിന് പിന്നാലെയാണ് സ്ഥലംമാറ്റിയത്. കെ എ എലിസബത്തിനെ സ്റ്റേഷൻ ചുമതലയിൽ നിന്ന് വയനാട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. 

അടുത്തിടെ കോടതി ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതായിരുന്നു. തിരുവനന്തപുരത്തെ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സിഐയെ പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റിയത്.

Post a Comment

0 Comments