banner

കൊല്ലത്ത് യുവതിയുടെ സ്വർണം നാടോടികൾ കവർന്നതായി പരാതി

കൊല്ലം : കൊല്ലത്ത് യുവതിയുടെ സ്വർണ്ണം നാടോടികൾ മോഷ്ടിച്ചതായി പരാതി. കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻ്റിലാണ് സംഭവം. സ്റ്റാൻറിൽ നിന്ന യുവതിയുടെ ആഭരണങ്ങളാണ് ബാഗിൽ നിന്ന് തമിഴ്നാട്ടിലെ തൊങ്കാശിയിൽ നിന്നുള്ള നാടോടികൾ മോഷ്ടിച്ചതായി ആരോപിക്കുന്നത് ഇത് സംബന്ധിച്ച പരാതി യുവതി കൊട്ടാരക്കര പോലീസിന് കൈമാറി.

സംഭവം അറിഞ്ഞെത്തിയ കൊട്ടാരക്കര നഗരസഭാ ചെയർമാൻ നാടോടി സ്ത്രീകളോട് കാര്യം ചോദിച്ചറിഞ്ഞെങ്കിലും ഇവർ സഹകരിക്കാൻ തയ്യാറായില്ല. നാടോടി സ്ത്രീകളെ ഇവിടെ നിന്നും ഒഴിവാക്കണമെന്ന് നാട്ടുകാർ ചെയർമാനോട് അഭ്യർത്ഥിച്ചു. കുട്ടികളെക്കൊണ്ടുള്ള കച്ചവടം അനുവദിക്കില്ലെന്നും പോലീസുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ എ. ഷാജു പറഞ്ഞു.

ബസ് സ്റ്റാൻ്റ് പരിസരത്ത് സേഫ്റ്റി പിന്നുകളുടെയും മറ്റ് ആഭരണങ്ങളുടെയും വില്പപനയാണ് നാടോടികൾക്ക്. സംഭവത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സംഘം നാടോടി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്ത് നീക്കി. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments