കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസം ശേഷിക്കെ പരമാവധി സംസ്ഥാനങ്ങളിലെത്തി പ്രചാരണം നടത്താനാണ് സ്ഥാനാര്‍ത്ഥികളുടെ തീരുമാനം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഇന്നത്തെ പ്രചാരണപരിപാടികള്‍ ആന്ധ്രപ്രദേശിലും തെലങ്കാനയിലും നടക്കും. പിസിസി ഓഫീസുകളിലെത്തി വോട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തും.
ഖാര്‍ഗെയ്ക്കു വേണ്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലുള്ള ശശി തരൂര്‍ പ്രവര്‍ത്തകരേയും നേതാക്കളേയും കാണും. ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലാണ് തരൂരിന്റെ പ്രചാരണം.
ഡൽഹിയിലുള്ള ശശി തരൂർ പ്രവർത്തകരേയും നേതാക്കളേയും കാണും. ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലാണ് തരൂരിന്റെ പ്രചാരണം. മുതിർന്ന നേതാക്കളുടെ അപ്രീതി ഒഴിവാക്കാൻ പലരും പരസ്യമായി തന്നെ പിന്തുണക്കാൻ മടിച്ചേക്കുമെങ്കിലും രഹസ്യ വോട്ടെടുപ്പായതിനാൽ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് തരൂർ.
പദവികളിൽ ഇരിക്കുന്ന നേതാക്കൾ ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകുന്നതിനെതിരെ തരൂർ പക്ഷം തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പരാതി നൽകിയേക്കും. ഗുജറാത്തിലായിരുന്ന തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും. സ്ഥാനാർത്ഥികളെ പിന്തുണച്ചു കൊണ്ടുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ മിസ്ത്രി പരിശോധിക്കും.
0 تعليقات