തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കൊലക്കുറ്റം കോടതി ഒഴിവാക്കി.

ഒന്നാംപ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനേയും, രണ്ടാംപ്രതി വഫ ഫിറോസിനേയുമാണ് കൊലക്കുറ്റത്തില്‍ നിന്നും കോടതി സംരക്ഷിച്ചിരിക്കുന്നത്.
ഇന്നാണ് ഇരുവരേയും കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.
കേസില്‍ പ്രതികളായ ഇരുവരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി.
0 Comments