മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതും കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. ഗവര്‍ണര്‍ വിഷയത്തില്‍ ചര്‍ച്ച നാളെയും തുടരും.
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പൊതുരാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായാണ് കേരളത്തിലെ ഗവര്‍ണര്‍ വിഷയം ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കങ്ങള്‍ വളരെ ഗൗരവത്തോടെയാണ് സിപിഐഎം കാണുന്നതെന്ന് ഇന്നത്തെ കേന്ദ്ര കമ്മിറ്റി യോഗം ഊട്ടിയുറപ്പിച്ചു. മന്ത്രിമാര്‍ക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ഇന്നത്തെ ചര്‍ച്ച.
ഗവര്‍ണര്‍ വിഷയത്തില്‍ രണ്ട് തരത്തിലുള്ള നടപടികളാണ് സിപിഐഎം ആലോചിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കുക, പ്രമേയം ഉള്‍പ്പെടെ കൊണ്ടുവരേണ്ട ആവശ്യമുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയവ നാളെയും ചര്‍ച്ച ചെയ്യും. ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെടേണ്ട സാഹചര്യം നിലവിലുണ്ടോ എന്നുള്‍പ്പെടെ കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും.
0 Comments