banner

രാവണന്റെ കോലം കത്തിച്ചാൽ രാമന്റെ കോലം കത്തിക്കുമെന്ന് ദളിത് സേന മുന്നറിയിപ്പ് നൽകി.

ബംഗളൂരു : വിജയദശമിയില്‍ രാവണന്റെ കോലം കത്തിക്കുന്നത് പോലെ രാമന്റെ കോലവും കത്തിക്കണമെന്ന് ദളിത് സേന. ദളിത് സേനയുടെ പ്രസ്താവനയെ തുടര്‍ന്ന് വിജയദശമി ദിനത്തില്‍ കലബുര്‍ഗി ജില്ലയില്‍ സുരക്ഷ ശക്തമാക്കി. 

വിജയദശമി നാളില്‍ രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങായ രാവണ്‍ ദഹന്‍ എതിരാണ് ദളിത് സേന. കലബുര്‍ഗിയിലെ അപ്പ ജാത്ര മൈതാനത്ത് 50 അടി ഉയരമുള്ള പ്രതിമയാണ് ഹിന്ദു സംഘടനകള്‍ തയാറാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അധികാരികളുടെ അനുവാദമില്ലാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ദളിത് സേന ആരോപിച്ചു.

ഹിന്ദു സംഘടനകള്‍ രാവണന്റെ കോലം കത്തിച്ചാല്‍ രാമന്റെ കോലം കത്തിക്കുമെന്ന് ദളിത് സേനയും അറിയിച്ചു. 

നിര്‍ദേശത്തെ തുടര്‍ന്ന് രാവണന്റെ കോലം കത്തിക്കുന്നതില്‍ നിന്ന് ഹിന്ദു സംഘടനകള്‍ വേണ്ടെന്നു വെച്ചു. കോലം കത്തിക്കുന്നത് ഒഴിവാക്കി വിജയദശമി ആഘോഷിക്കുമെന്ന് അറിയിച്ചു.


Post a Comment

0 Comments