banner

കൂട്ടുകാരി നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ ഛർദിച്ചു, വൃക്കയുടെയും കരളിന്‍റെയും പ്രവർത്തനം നിലച്ചു; യുവാവിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം : പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിന്‍റെ(23) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. വനിതാ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതാണ് മരണ കാരണമെന്നാണ് ആരോപണം. 

ഇതുസംബന്ധിച്ച് ഷാരോണിന്‍റെ പിതാവ് പോലീസിൽ പരാതി നൽകി. ഈ മാസം 25നാണ് ഷാരോൺ മരിച്ചത്. പതിനാലാം തീയതിയാണ് വനിതാ സുഹൃത്തിനെ കാണാനായി ഷാരോൺ രാജ് തമിഴ്‌നാട്ടിലുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നത്.

അവിടെ വെച്ച് പെൺകുട്ടി കഷായവും ഒരു മാംഗോ ജ്യൂസും കുടിക്കാൻ കൊടുത്തെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഈ പാനീയം കുടിച്ച ഷാരോൺ രാജ് ഛർദിച്ചുകൊണ്ടാണ് പുറത്തിറങ്ങി വന്നതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. വീട്ടിലെത്തിയ ശേഷവും ഛർദി തുടരുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊണ്ടുപോയി. അടുത്ത ദിവസമാണ് വൃക്കയുടെയും കരളിന്‍റെയും പ്രവർത്തനം നിലച്ചതായി മനസിലാക്കുന്നത്. നാല് തവണ ഡയാലിസിസ് ചെയ്തു. 

ഈ സമയത്തിനകം തന്നെ വായിൽ വ്രണങ്ങളും മറ്റും വന്നെന്നും ഷാരോണിന്‍റെ ബന്ധുക്കൾ പറയുന്നു. ഷോരോണിന്‍റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. 25 ാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് ഷാരോൺ രാജ് മരിക്കുന്നത്.

إرسال تعليق

0 تعليقات