വിഴിഞ്ഞം സമരത്തോടുള്ള സര്‍ക്കാരിന്റെ തണുത്ത സമീപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഒത്തുതീര്‍പ്പ് ചര്‍ച്ചയില്ലാതെ മുന്നോട്ട് പോയാല്‍ സമരത്തിന്റെ രൂപം മാറുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. അദാനി പിണങ്ങുമെന്ന് കരുതിയാണോ സര്‍ക്കാര്‍ ചര്‍ച്ചക്ക് മുതിരാത്തതെന്ന് പരിഹസിച്ച സതീശന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം വെച്ചുപൊറുപ്പിക്കരുതെന്നും പറഞ്ഞു.
വിഴിഞ്ഞം സമരക്കാരുടെ ചിത്രങ്ങള്‍ പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയെന്നാരോപിച്ച് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. വൈദികരെ ആക്രമിച്ചെന്നാരോപിച്ച് സമരക്കാര്‍ പൊലീസിനെ കയ്യേറ്റം ചെയ്തു. ഇതിനിടെ സംഘര്‍ഷ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയും കയ്യേറ്റമുണ്ടായി.
വിഴിഞ്ഞം സമരത്തിന്റെ നൂറാം ദിനത്തില്‍ കടലിലൂടെയും കരമാര്‍ഗവും മല്‍സ്യതൊഴിലാളികള്‍ തുറമുഖ ഉപരോധം തീര്‍ത്തു. ബാരിക്കേഡുകള്‍ മറിച്ചിട്ട് പദ്ധതി പ്രദേശത്ത് കയറിയ സമരക്കാര്‍ വള്ളം കത്തിച്ചും ബാരിക്കേഡ് കടലില്‍ തള്ളിയും പ്രതിഷേധിച്ചു.
0 Comments