2018 ൽ പ്രഖ്യാപിച്ച ചിത്രം പലകാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്‌ഷൻസും കാർണിവൽ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റാഫിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. പറക്കാനുള്ള ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.
പ്രാദേശിക സൂപ്പർ ഹീറോയായി ദിലീപ്: 'പറക്കും പപ്പൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി : മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ മറ്റൊരു സൂപ്പർ ഹീറോ ചിത്രം ഒരുങ്ങുന്നു. ദിലീപ് നായകനായെത്തുന്ന ‘പറക്കും പപ്പൻ’ എന്ന സൂപ്പർഹീറോ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ‘ഒരു ലോക്കൽ സൂപ്പർ ഹീറോ’ ടാഗ്‌ലൈനോടെ, ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വിയാൻ വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
0 تعليقات