വിറ്റാമിൻ ഇ ക്യാപ്സൂളുകളുടെ പരസ്യം ഇന്ന് ചാനലുകളിലും സുലഭമാണ്. ക്യാപ്‌സൂൾ മാത്രമല്ല, വിറ്റാമിൻ ഇ ഓയിലുകളും ഇന്ന് വിപണിയിൽ സുലഭമാണ്. നിത്യേനയെന്ന രീതിയിൽ വിറ്റാമിൻ ഇ ഗുളികകൾ സ്വയം വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണവും ചെറുതല്ല.
എന്നാൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ വിറ്റാമിൻ ഇ ഗുളികകൾ കഴിക്കരുത് എന്നാണ് വിദഗ്ധർ പറയുന്നത്. ക്ഷീണം, ഓക്കാനം, ഛര്‍ദ്ദില്‍, പേശികളുടെ ബലക്ഷയം, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കാം. മാത്രമല്ല, ശരീരത്തിൽ വിറ്റാമിന്‍ ഇയുടെ അളവ് ക്രമാതീതമായാല്‍ ഗുരുതരമായ രക്തസ്രാവത്തിനും സാധ്യതയുണ്ട്.
വിറ്റാമിൻ ഗുളികകൾ അകത്തേക്ക് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ പാടുള്ളൂവെങ്കിലും വിറ്റാമിൻ ഇ യ്ക്ക് വേറെ ചില ഉപയോഗങ്ങൾ കൂടിയുണ്ട്.
മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ ഇ ഓയിൽ ഉപയോഗിക്കാം. വിറ്റാമിൻ ഇ ഓയിൽ ശരീരത്തിന്റെ പുറമെ പുരട്ടുന്നതിന് യാതൊരു പാർശ്വഫലങ്ങളുമില്ല.
മുടി പൊട്ടിപോവുക, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ വിറ്റാമിൻ ഇ ഓയിൽ ആവണക്കെണ്ണയിലോ ഒലീവ് ഓയിലിലോ കലർത്തി തലയോട്ടിയിലും മുടിയുടെ അഗ്രങ്ങളിലും തേച്ചു പിടിപ്പിക്കുന്നത് കേടുവന്ന ഹെയർ ഫോളിക്കുകളുടെ ആരോഗ്യം വീണ്ടെടുക്കാനും മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാനും സഹായിക്കും.
15 മിനിറ്റ് നേരം വിറ്റാമിൻ ഇ ഓയിൽ തേച്ചുപിടിപ്പിച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളഞ്ഞാൽ മതി.
അതുപോലെ തന്നെ, കൈമുട്ടുകളിലെയും കാൽപാദത്തിലേയുമൊക്കെ വരൾച്ച ഒഴിവാക്കാനും വിറ്റാമിൻ ഇ ഓയിൽ സഹായിക്കും.
0 Comments