banner

ലഹരി വിമുക്ത ക്യാമ്പയിൻ: കൊല്ലത്ത് മന്ത്രിമാർക്കൊപ്പം ഓടി വിദ്യാർഥികൾ


കൊല്ലം : സംസ്ഥാന സർക്കാരിൻ്റെ ലഹരി വിമുക്ത ക്യാമ്പയിനുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ യുവജന കേന്ദ്രവും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് ജില്ലയിൽ സംഘടിപ്പിച്ച കൂട്ടയോട്ടം മന്ത്രിമാരായ കെ.എൻ ബാലഗോപാലും ജെ. ചിഞ്ചുറാണിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

ഇരവിപുരം എം.എൽ.എ എം. നൗഷാദ്, സിനിമാ താരം വിനു മോഹൻ, വിവിധ സ്കൂളുകളിലെ എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് കേഡറ്റുകളായ വിദ്യാർത്ഥികൾ, ടീം കേരള അംഗങ്ങൾ, യുവ ക്ലബ് അംഗങ്ങൾ, അവളിടം ക്ലബ് അംഗങ്ങൾ, സോൾസ് ഓഫ് കൊല്ലം അംഗങ്ങൾ, ജസ്റ്റ് മൂവ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

രാവിലെ എട്ടരയോടെ ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച കൂട്ടയോട്ടം മന്ത്രിമാരും വിദ്യാർഥികളുമായി കൊല്ലം ബീച്ച് വരെ തുടർന്നു. പരിപാടി പങ്കെടുത്തവരുടെ എണ്ണം കൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയമായി.

Post a Comment

0 Comments