banner

എല്‍ദോസ് എം.എൽ.എയെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി

എംഎല്‍എയെ നാലു ദിവസമായി കാണാനില്ലെന്ന് കാണിച്ച് പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.എ. അഷ്‌കര്‍ പോലീസില്‍ പരാതി നല്‍കികൊണ്ട് ലൈംഗികാരോപണക്കേസില്‍പ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്‌ഐ. 

മണ്ഡലത്തിലെ ജനപ്രതിനിധയായ എല്‍ദോസ് പി. കുന്നപ്പള്ളിയെ കാണാനിലല്ലെന്നും എംഎല്‍എയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങള്‍ സാധിക്കുന്നില്ലെന്നും എംഎല്‍എയെ കണ്ടെത്തി നല്‍കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിയ്ക്ക് പെരുമ്പാവൂര്‍ പോലീസ് റെസീപ്റ്റും നല്‍കിയിട്ടുണ്ട്. നാളെ പെരുമ്പാവൂരില്‍ 'പ്രതീകാത്മക തിരയലും' ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നുണ്ട്.

إرسال تعليق

0 تعليقات