banner

രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് ആവേശം; ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ഹിമാചൽ പോളിങ് ബൂത്തിലേക്ക്. ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഹിമാചലിൽ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. ഹിമാചലിൽ നവംബർ 12നാണ് തെരഞ്ഞെടുപ്പ്. 

ഡിസംബർ 8ന് വോട്ടെണ്ണൽ. 55,07,261 വോട്ടർമാരാണ് ഉളളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 17ന് പത്രിക സമർപിക്കാനുളള അവസാന തീയതി ഈ മാസം 25ന്,സൂക്ഷമ പരിശോധന 27ന്. 

പത്രിക പിൻവലിക്കാനുളള അവസാന തീയതി ഒക്ടോബർ 29. തെരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.

Post a Comment

0 Comments