banner

'കനിവ്', പ്രഥമ ശുശ്രൂഷ പഠന ക്യാമ്പ് ശനിയാഴ്ച അഞ്ചാലുംമൂട് സ്കൂളിൽ

അഞ്ചാലുംമൂട് : പ്രഥമ ശുശ്രൂഷ പഠന ക്യാമ്പ് ശനിയാഴ്ച അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. 'കനിവ്' എന്ന നാമകരണത്തിൽ കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയും സ്കൂളിലെ ഹെൽത്ത് ക്ലബും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്കൂൾ കുട്ടികൾക്കായുള്ള പ്രഥമ ശുശ്രൂഷ പഠന ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ സി.വി പ്രദീപിൻ്റെയും ഹെഡ്മാസ്റ്റർ ശ്രീകുമാർ. ഡി യുടെയും സാന്നിധ്യത്തിൽ വാർഡ് കൗൺസിലർ സ്വർണ്ണമ്മ നിർവ്വഹിക്കും.

എൻ.എസ് മെമ്മോറിയൽ നഴ്സിംഗ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ബിന്ദു. ആർ.എസ്, അസോസിയേറ്റ് പ്രൊഫസർ അഖില യു.എസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുകയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Post a Comment

0 Comments