banner

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവം; മൂന്ന് പേർക്കെതിരെ നടപടി

തിരുവനന്തപുരം : വര്‍ക്കല എസ്.എൻ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ നടപടി സ്വീകരിച്ച് കോളജ് അധികൃതര്‍. പരാതിയില്‍ മൂന്നു വിദ്യാര്‍ത്ഥികളെ പുറത്താക്കി. മാധവ്.എസ്, ആര്‍. ജിതിന്‍ രാജ്, ജൂബി.ബി എന്നിവരെയാണ് പുറത്താക്കിയത്.

കോളെജിലെ ആന്‍റി റാഗിംഗ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തുടര്‍ അന്വേഷണത്തിനും നടപടികള്‍ക്കുമായി വര്‍ക്കല പൊലീസിന് കൈമാറുകയും ചെയ്തു. തിങ്കളാഴ്ചയായിരുന്നു കോളജില്‍ റാഗിങ് നടന്നത്

إرسال تعليق

0 تعليقات