banner

ലഹരി വിമുക്ത ക്യാമ്പയിൻ: പേരൂർ മീനാക്ഷി വിലാസം എൽ.പി സ്കൂളിൽ കുരുന്നുകളുടെ ഫ്ലാഷ് മോബ്

കൊല്ലം : പേരൂർ മീനാക്ഷി വിലാസം ഗവൺമെന്റ് എൽ.പി സ്കൂളിലെ കൊച്ചു കൂട്ടുകാർ ഫ്ലാഷ് മോബ് നടത്തി. കേരള സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്തു നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായിയിട്ടാണ് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. 

വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് പുന്തലത്താഴം ജംഗ്ഷനിൽ നടന്ന പരിപാടി സ്കൂൾ പി.ടി.എ പ്രസിഡന്റും, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അർജുനൻപിള്ള ഫ്ലാഗ് ഓഫ്‌ ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് രാജി ആശംസകൾ നേർന്നു. വിമുക്തി കൊല്ലം ജില്ലാ കോർഡിനേറ്റർ അരവിന്ദഘോഷ്,, കൗൺസിലർ പ്രിജി, പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി അംഗങ്ങൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments