banner

ടവ്വലുകളിൽ മുക്കി സ്വർണം കടത്താൻ ശ്രമം; വിമാനത്താവളത്തിൽ പിടികൂടിയത് നാലു കിലോ സ്വർണം

ശംഖുംമുഖം : വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് അധികൃതർ പിടികൂടി. വ്യാഴാഴ്ച രാവിലെ 6.45ന് ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് 540 നമ്പർ വിമാനത്തിലെ യാത്രക്കാരാനായിരുന്ന കോട്ടയം പട്ടിമറ്റം പാലക്കുഴി സ്വദേശി അബു താഹിർ ഖാദിറിന്‍റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്.

4078.860 ഗ്രാം തൂക്കം വരുന്ന സ്വർണം കെമിക്കൽ രൂപത്തിലുള്ള ലായനിയാക്കി ആറു ടവലുകളിൽ മുക്കി ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. എക്സ്റേ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ ബാഗ് തുറന്ന് പരിശോധിക്കുന്നതിനൊപ്പം ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം കിട്ടിയത്.

ടവലിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കാനുള്ള സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തിലില്ലാത്തതിനാൽ ടവലുകൾ കൊച്ചിയിലേക്ക് അയച്ചു. ടവലിൽനിന്ന് സ്വർണം വേർതിരിച്ചെടുത്താൽ മാത്രമേ സ്വർണത്തിന്‍റെ കൃത്യമായ തൂക്കമറിയാൻ കഴിയൂ.

സ്വർണക്കടത്തിനെ കുറിച്ച് ഇയാളെ കസ്റ്റംസ് കുടുതൽ ചോദ്യം ചെയ്തശേഷം നാളെ എയർ കസ്റ്റംസിന്‍റെ കൊച്ചി ഓഫിസിൽ ഹാജരാകാനുള്ള നോട്ടീസ് നൽകി ജാമ്യത്തിൽ വിട്ടു. പാസ്പോർട്ട് കസ്റ്റംസ് പിടിച്ചുവെച്ചു.

Post a Comment

0 Comments