banner

ട്രംപിന്റെ സോഷ്യൽ ആപ്പിന് ഗൂഗിളിന്റെ അനുമതി; ഉടൻ പ്ലേ സ്റ്റോറിൽ

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ ട്രൂത്ത് സോഷ്യൽ ആപ്ലിക്കേഷന് ഗൂഗിൾ പ്ലേ സ്റ്റോറിൽ അംഗീകാരം നൽകി. 

ksfe prakkulam

ആപ്പ് കൈകാര്യം ചെയ്യുന്ന ട്രൂത്ത് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പ് വിതരണം ചെയ്യാൻ തുടങ്ങും.

ഗൂഗിളുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാ അമേരിക്കക്കാർക്കും ട്രൂത്ത് സോഷ്യല്‍ എത്തിക്കാൻ സഹായിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ടിഎംടിജി മേധാവി ഡെവിൻ നൂൺസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യുഎസിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ട്രൂത്ത് സോഷ്യൽ ആരംഭിച്ചത്. ആവശ്യമായ ഉള്ളടക്ക മോഡറേഷൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗൂഗിൾ പ്ലേ സ്റ്റോർ ഇതിന് അനുമതി നൽകിയിരുന്നില്ല. പ്ലേ സ്റ്റോർ നയങ്ങൾ പാലിക്കാത്തതും ഒരു തടസ്സമായിരുന്നു.

إرسال تعليق

0 تعليقات