banner

ഗവർണറുടേത് ആർഎസ്എസ്-ബിജെപി അനുകൂല നിലപാട്; എം.വി.ഗോവിന്ദൻ

ഗവർണർ നടത്തുന്നത് ആർഎസ്എസ്-ബിജെപി അനുകൂല നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആർഎസ് സിന്റെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു.ഗവർണറുടെ കത്തിന് വ്യക്തത വരുത്തി മുഖ്യമന്ത്രി മറുപടി നൽകി. ഗവർണറുടെ വ്യക്തിപരമായ പ്രീതി അല്ല ഭരണഘടനാപരമായ പ്രീതിയെന്നും അത് കൂട്ടുത്തരവാദിത്തത്തോടെ ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഗവർണറുടെ നിലപാടുകൾ ആർ എസ് എസ്- ബി ജെ പി സമീപനം ഉൾക്കൊള്ളുന്നതാണ്. കേരളത്തിൽ അവർക്ക് അനുകൂലമായി എങ്ങനെ കാര്യങ്ങൾ മാറ്റാമെന്ന് നോക്കുന്നു. ഗവർണറുടെ നിലപാടുകൾ ഭരണഘടനയ്ക്ക് നിരക്കുന്നതല്ല. നിയമപരമായി കൈകാര്യം ചെയ്യുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്തവനഗൗരവമായി പരിശോധിക്കേണ്ടതാണ്. നിസാരവത്ക്കരണം ഒരു അടവാണ്. ഗവർണറുമായി പ്രതിപക്ഷത്തിന് പ്രത്യേക ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങൾ മര്യാദ കാണിച്ചില്ല. ബഹിഷ്കരിച്ച മാധ്യമങ്ങൾ വിളിക്കുമ്പോൾ പോകേണ്ടതുണ്ടോ, ഗവർണറുടെ ഫാസിസ്റ്റ് നടപടി അംഗീകരിച്ച മാധ്യമങ്ങളുടേത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചാൻസലർ പദവി ഗവർണർക്ക് ഇല്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അടക്കം അങ്ങനെയാണ്. കേരള നിയമസഭയുടെ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ചാൻസലർ ആയി ഇരിക്കുന്നത്. ഗവർണർ തന്നെ ചാൻസലർ ആകണമെന്ന് ഒരു യു ജി സി ചട്ടവും ഇല്ല. സംസ്ഥാനം നൽകിയ ആനുകൂല്യമാണ് ചാൻസലർ പദവി പദവിയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Post a Comment

0 Comments