banner

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; കോവളം എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ പീഡന പരാതി പിൻവലിക്കാൻ ഇടപെട്ടെന്ന് പരാതിക്കാരി ആരോപിച്ച കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ജി പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റിയത്. നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.ബിജോയിയെ പകരം നിയമിച്ചു. മറ്റ് നാല് പേരെയും സ്ഥലം മാറ്റിയെങ്കിലും യുവതിയുടെ പരാതിയാണ് പ്രൈജുവിനെതിരെ ദ്രുതഗതിയിൽ നടപടി എടുക്കാൻ കാരണം.

സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി എം.എൽ.എയ്ക്കെതിരായ പരാതി നൽകിയത്. ഇത് കോവളം എസ്.എച്ച്.ഒയ്ക്ക് കൈമാറിയിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും ഇതിന് എസ്എച്ച്ഒ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നും യുവതി ആരോപിച്ചിരുന്നു.

ആലപ്പുഴ തൃക്കുന്നപ്പുഴ സ്റ്റേഷൻ എസ്എച്ച്ഒ എം എം മഞ്ജുദാസിനെ നെയ്യാർ ഡാമിലേക്കും പട്ടണക്കാട് എസ്എച്ച്ഒ ആർ എസ് ബിജുവിനെ തൃക്കുന്നപ്പുഴയിലേക്കും സ്ഥലം മാറ്റി.

إرسال تعليق

0 تعليقات