banner

'അയാൾ എന്നെ പരസ്യമായി വേശ്യയെന്നു വിളിച്ചു'; വിഷയത്തിൽ മൗനം തുടരുന്ന സ്റ്റാലിനെതിരെ ഖുശ്ബു

ന്യൂഡൽഹി : തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ ഡിഎംകെ നേതാവിനെ തിരുത്താതെ മൗനം തുടരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്തർ.

ഡിഎംകെ നേതാവിന്റെ അപമാനകരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട് സ്റ്റാലിൻ തനിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും മൗനം തുടരുന്നതെന്നും ഖുശ്ബു തുറന്ന് ചോദിക്കുന്നു.

ബിജെപി നേതാക്കളും നടിമാരുമായ ഖുശ്ബു, നമിത, ഗൗതമി, ഗായത്രി രഘുറാം എന്നിവരെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ സെയ്ദായി സിദ്ദിഖ് ‘ഐറ്റങ്ങൾ’ എന്ന് വിശേഷിപ്പിക്കുകയായിരുന്നു. ഖുശ്ബുവിനെ കിട്ടാൻ എളുപ്പമാണ് എന്നല്ലേ അയാൾ പറഞ്ഞത്? അയാൾ എന്നെ പരസ്യമായി വേശ്യയെന്നു വിളിച്ചു.

എനിക്ക് മുഖ്യമന്ത്രിയോട് ഒറ്റക്കാര്യമേ ചോദിക്കാനുള്ളൂ. എന്റെ പാർട്ടിയിൽപ്പെട്ട ആരെങ്കിലുമാണ് ഇത്തരമൊരു പരാമർശം നടത്തിയിരുന്നതെങ്കിൽ അദ്ദേഹം ഇതുപോലെ മൗനം പാലിക്കുമായിരുന്നോ? എന്നും ഖുശ്ബു ചോദിച്ചു.

ഖുശ്ബുവിന്റെ വാക്കുകൾ;
അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ പോകാവുന്ന ഇടങ്ങളിലെല്ലാം ഞാൻ പോകും. എന്റെ വ്യക്തിത്വവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിന് അയാൾക്കെതിരെ പരാതിയും നൽകും. ഈ പരാമർശങ്ങൾ നടത്തിയതിലൂടെ അയാൾ അങ്ങേയറ്റം അധപ്പതിച്ചിരിക്കുന്നു. 22ഉം 19ഉം വയസ്സുള്ള എന്റെ പെൺമക്കൾ ഇക്കാര്യത്തിൽ എന്നെ ചോദ്യം ചെയ്യും. അവർക്കു മുന്നിൽ എനിക്ക് മാതൃകയായിരിക്കേണ്ടതുണ്ട്.

പൊതുവേദിയിൽ വച്ചാണ് ഡിഎംകെ നേതാവ് എനിക്കെതിരെ ഈ അപമാന പരാമർശങ്ങൾ നടത്തിയത്. ഖുശ്ബുവിനെ കിട്ടാൻ എളുപ്പമാണ് എന്നല്ലേ അയാൾ പറഞ്ഞത്? അയാൾ എന്നെ പരസ്യമായി വേശ്യയെന്നു വിളിച്ചു. എനിക്ക് മുഖ്യമന്ത്രിയോട് ഒറ്റക്കാര്യമേ ചോദിക്കാനുള്ളൂ. എന്റെ പാർട്ടിയിൽപ്പെട്ട ആരെങ്കിലുമാണ് ഇത്തരമൊരു പരാമർശം നടത്തിയിരുന്നതെങ്കിൽ അദ്ദേഹം ഇതുപോലെ മൗനം പാലിക്കുമായിരുന്നോ?.

إرسال تعليق

0 تعليقات