അസോസിയേറ്റ് പ്രൊഫസറകാൻ മതിയായ യോഗ്യതയുള്ളയാളാണ് താൻ എന്നായിരുന്നു പ്രിയ വർഗീസിന്റെ വാദം. താൻ പിഎച്ച്ഡി പഠനത്തിന് പോയ കാലയളവും ഡെപ്യൂട്ടേഷനിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായിരുന്ന കാലയളവും അദ്ധ്യാപന പരിചയമായി കണക്കാനാവില്ലെന്ന വാദം തെറ്റാണെന്നും പ്രിയ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മതിയായ യോഗ്യത ഇല്ലാതെയാണ് പ്രിയയെ നിയമിച്ചതെന്ന് യുജിസി കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് പട്ടികയിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം അദ്ധ്യാപകൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലായിരുന്നു ഹൈക്കോടതി നിയമനത്തിന് സ്റ്റേ നൽകിയത്. പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തരുതെന്നാണ് കോടതി ഉത്തരവിട്ടത്.
0 Comments