banner

പിഎഫ്‌ഐ നേതാവ് ഇ.അബൂബക്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി : അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി തള്ളി. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് അനൂപ് കുമാര്‍ മെന്‍ഡിരട്ട തള്ളിയത്.

സെപ്റ്റംബര്‍ 22നാണ് ഇ. അബൂബക്കറെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. അപൂര്‍വമായ അര്‍ബുദ രോഗമായ ‘ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ ജങ്ഷന്‍ അഡിനോകാര്‍സിനോമ’ ഉള്‍പ്പെടെ ഗുരുതരമായ നിരവധി രോഗങ്ങളാല്‍ 70കാരനായ അബൂബക്കര്‍ ബുദ്ധിമുട്ടുന്നതായി ജാമ്യാഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹർജിക്കാരന് ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, കാഴ്ചക്കുറവ് തുടങ്ങിയ വിവിധ രോഗങ്ങളോടൊപ്പം പാര്‍ക്കിന്‍സണ്‍സ് രോഗവും ഉണ്ട്. 2019 മുതല്‍ കാന്‍സര്‍ ആശുപത്രികളില്‍ പ്രത്യേക ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്തത് മുതല്‍ ചികിത്സ തടസ്സപ്പെട്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

0 Comments