banner

കെഎസ്‌ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് ഹൈക്കോടതി; ടൂറിസ്‌റ്റ് ബസുകൾക്ക് വെള്ള നിറം തന്നെ

കൊച്ചി : സംസ്ഥാനത്തെ കെഎസ്‌ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് ഹൈക്കോടതി. പരസ്യങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇവയിലെ അധിക ഫിറ്റിംഗുകളും അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങളിൽ പൊതു-സ്വകാര്യമേഖല വ്യത്യാസമില്ലെന്ന് വ്യക്തമാക്കിയ കോടതി, ടൂറിസ്‌റ്റ് ബസുകൾക്ക് വെള‌ള നിറം മാത്രം പോരെന്നും നിയമവിരുദ്ധമായ ശബ്ദ‌സംവിധാനങ്ങളും ലൈറ്റുകളും ഇല്ലെന്നുറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഏകീകൃത നിറം നൽകുന്നതിന് സാവകാശം നൽകണമെന്ന ടൂറിസ്‌റ്റ് ബസ് ഉടമകളുടെ ആവശ്യം കോടതി തള‌ളി. എല്ലാ ടൂറിസ്‌റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധിക്കണമെന്നും ബസ് ഉടമകൾ പരിശോധനയുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കടുത്ത നടപടി തന്നെ നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് എടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ബസ് ഉടമകൾ സഹകരിച്ചില്ലെങ്കിൽ കോടതി അലക്ഷ്യ നടപടിയുണ്ടാകും. വടക്കഞ്ചേരിയിൽ സ്‌കൂൾ അധികൃതർ സുരക്ഷാമാനദണ്ഡം പാലിക്കാത്ത ബസാണ് ഉപയോഗിച്ചതെന്നും കോടതി വ്യക്തമാക്കി.

Post a Comment

0 Comments