banner

ബൈക്കില്‍നിന്ന് തെറിച്ചുവീണ വീട്ടമ്മയ്ക്ക് ടിപ്പര്‍ലോറിയിടിച്ച് ദാരുണാന്ത്യം

പത്തനംതിട്ട : ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ ടിപ്പർ ലോറി കയറി മരിച്ചു. തിരുവല്ല - മല്ലപ്പള്ളി റോഡിലെ കുറ്റപ്പുഴ മാടമുക്കിൽ ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ ടിപ്പർ ലോറി കയറി മരിച്ചു. തിരുവല്ല കാവുംഭാഗം പുതുക്കാട്ടിൽ വീട്ടിൽ രാജമ്മ (50 ) ആണ് മരിച്ചത്.

രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു അപകടം. മകനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ എതിരെ വന്ന വാഹനത്തിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് രാജമ്മ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡിലേക്ക് വീണ രാജമ്മയുടെ ശരീരത്തിൽ പിന്നാലെ എത്തിയ ടിപ്പർ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ രാജമ്മ മരണപ്പെട്ടു. മൃതശരീരം താലൂക്ക് ആശുപത്രിയ മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments