banner

കേരളത്തിലെ നരബലി; കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് വെളിപ്പെടുത്തൽ

കൊച്ചി : നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് വെളിപ്പെടുത്തൽ. സിദ്ധനായി എത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. 

ചോദ്യം ചെയ്യലിലാണ് ലൈല ഇക്കാര്യം പറഞ്ഞത്. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തകങ്ങളിൽ മനുഷ്യബലി നടത്തി മാംസം കഴിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് ലൈല പൊലീസിനോട് പറഞ്ഞു.

നരബലിക്ക് മുമ്പ് മുഹമ്മദ് ഷാഫി സ്ത്രീകളുടെ ആഭരണങ്ങൾ കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചു. 

ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി. 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്.

Post a Comment

0 Comments