കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുമുന്നിലെ വാഴത്തോട്ടത്തിൽ സുജാതയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുജാതയും മകൾ സൗമ്യയും സ്ഥിരമായി മദ്യപിച്ചു വഴക്കുകൂടുന്നത് പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. വീടിന്റെ പുരയിടത്തിൽ നിന്ന മരം മുറിച്ചുവിറ്റത്തിന്റെ പണത്തെ ചൊല്ലിയുള്ള തർക്കവും വസ്തു കൈക്കലാക്കണമെന്നുള്ള ആഗ്രഹവും സൗമ്യയുടെ വഴിവിട്ടുള്ള ജീവിതത്തിനു സുജാത എതിരുനിന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കു തർക്കത്തിനിടയിൽ സൗമ്യ മാതാവായ സുജാതയെ കഴുത്തിൽ ഷാൾമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
മരണത്തെ തുടർന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി ജി.ഡി വിജയകുമാർ, എഴുകോൺ സി ഐ ശിവപ്രസാദ് , പൂയപ്പള്ളി എസ് ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തെങ്കിലും സൗമ്യ പാരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുകയും നാട്ടിലുള്ള പലരുടെയും പേരുകൾ ഇതുമായി ബന്ധപ്പെട്ട് പറയുകയും ചെയ്തു. തുടർന്ന് ഇവരെയൊക്കെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തുടർന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും ശാസ്ത്രീയമായി ശേഖരിച്ച തെളിവിന്റെയും അടിസ്ഥാനത്തിൽ പോലീസ് ചോദ്യം ചെയതിനുശേഷമാണ് സൗമ്യ കുറ്റം സമ്മതിക്കുന്നത്. ജയപ്രദീപ്, ഉണ്ണികൃഷ്ണപിള്ള, എ എസ് ഐ രാജേഷ് , ഷിബു , അനിൽകുമാർ , എസ് സി പി ഓ ജുമൈലാ, റീന, രാജനി, സി പി ഓ മധു, മുരുകേഷ്, വിഷ്ണു, ബിജു, ജിതിൻപോൾ, രമേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments