banner

മകളെയും ബന്ധുവായ കുട്ടിയെയും പീഡിപ്പിച്ച സംഭവം; സർക്കാർ താൽക്കാലിക ജീവനക്കാരനെ കൊല്ലത്ത് നിന്നും പിടികൂടി

തിരുവനന്തവുരം : മകളെയും ബന്ധുവായ കുട്ടിയെയും പീഡിപ്പിച്ച സർക്കാർ സർവ്വീസിലെ താൽക്കാലിക ഡ്രൈവറായ ജീവനക്കാരൻ കൊല്ലത്ത് നിന്നും അറസ്റ്റിലായി. തിരുവനന്തപുരം കമലേശ്വരം സ്വദേശിയാണ് അറസ്റ്റിലായത്. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ ആദ്യം കേസെടുത്തത് ( temporary government employee molested his daughter ).

ബന്ധുവായ കുട്ടി മജിസ്ട്രേട്ടിന് നൽകിയ മൊഴിയിലാണ് ഞെട്ടിപ്പിക്കുന്ന മറ്റ് വിവരങ്ങൾ കൂടി പുറത്തുവന്നത്. പ്രതി സ്വന്തം മകളെയും നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന കാര്യമാണ് ബന്ധുവായ കുട്ടി മജിസ്ട്രേട്ടിനോട് വെളിപ്പെടുത്തിയത്. പ്രതിയെ ഇന്നലെ രാത്രി കൊല്ലത്ത് നിന്നാണ് പൂന്തുറ പൊലീസ് പിടികൂടിയത്.

Post a Comment

0 Comments