ന്യൂഡൽഹി : റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കീവിലെ ഇന്ത്യൻ എംബസി. യുക്രൈനിലേക്കും രാജ്യത്തിനകത്തും അനാവശ്യ യാത്രകൾ ഒഴിവാക്കണം. യുക്രൈനിലെ ഇന്ത്യക്കാർ മുഴുവൻ വിവരങ്ങളും എംബസിക്ക് നൽകണം. യുക്രൈൻ സർക്കാരും പ്രാദേശിക അധികാരികളും നിർദ്ദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങി മാസങ്ങൾക്ക് ശേഷമാണ് ആക്രമണം വീണ്ടും രൂക്ഷമായത്. കീവിനെ കൂടാതെ മറ്റ് നഗരങ്ങളും ആക്രമിക്കപ്പെട്ടു. താപവൈദ്യുത നിലയത്തിനും ആശയവിനിമയ സംവിധാനങ്ങൾക്കും നേരെ ആക്രമണമുണ്ടായി.
തിരക്കേറിയ സമയത്തായിരുന്നു റഷ്യൻ ക്രൂയിസ് മിസൈലുകൾ നഗരങ്ങളിൽ പതിച്ചത്. തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
0 Comments